മരടിലെ ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ പൊളിക്കുന്നതിനുള്ള സമയം നിശ്ചയിച്ചു. ജനുവരി 11 ന് രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് ഫ്ലാറ്റ് പൊളിക്കും. പതിനൊന്നാം തീയതി 11 മണിക്ക് ആൽഫ സെറീന് ഫ്ളാറ്റ് പൊളിക്കാന്‍ സമയം നിശ്ചയിച്ചു. പന്ത്രണ്ടാം തീയതി 11 മണിക്ക് ജയിൻ ഹൗസിങ് ഫ്ലാറ്റും രണ്ടുമണിക്ക് ഗോൾഡൻ കായലോരം ഫ്ളാറ്റും പൊളിക്കാൻ നിശ്ചയിച്ചു.
ഇന്‍ഷുറന്‍സിലും തീരുമാനമായി. നാല് ഫ്ലാറ്റിനും കൂടി 95 കോടിയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ആല്‍ഫയുടെ ഇരട്ട കെട്ടിടങ്ങള്‍ക്ക് സമീപമുള്ളവര്‍ക്ക് 50 കോടിയുടെ ഇന്‍ഷുറന്‍സും ജെയിനും ഗോള്‍ഡന്‍ കായലോരത്തിനും 10 കോടിയുടെയും എച്ച്2ഒക്ക് 25 കോടിയുടെയും ഇന്‍ഷുറന്‍സ് ലഭിക്കും.