Latest News

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്; മന്ത്രിസഭാ വികസനം ഈ മാസം 30 ന്

ന്യൂഡല്‍ഹി: എന്‍.സി.പി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഈ മാസം 30 ന് ഉണ്ടാകുമെന്നാണ് കരുതുന്നത്.

അജിത് പവാര്‍ നാടകീയമായി ഫഡ്‌നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് ഏവരേയും ഞെട്ടിച്ചിരുന്നു. എന്‍.സി.പിയില്‍ വിമതനീക്കം നടത്തി ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന അജിത് പവാര്‍, നവംബര്‍ 23 നായിരുന്നു ഫട്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രിംകോടതി ഉത്തരവിനു ശേഷം അജിത് പവാറും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും രാജിവെക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top