Breaking News

ആന്ധ്രയില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

ഹൈദരാബാദ്: സംസ്ഥാനത്ത് ഒരു കാരണവശാലും എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ജഗന്‍റെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍റില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചിരുന്നു.

എന്‍.ആര്‍.സിയെ കുറിച്ച്‌ നിലപാട് പറയാന്‍ ന്യൂനപക്ഷ വിഭാഗത്തിലെ സഹോദരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്‍.ആര്‍.സിയെ എതിര്‍ക്കുമെന്ന് ഞാന്‍ വ്യക്തമാക്കുകയാണ്. ഒരുവിധത്തിലും ആന്ധ്രപ്രദേശ് എന്‍.ആര്‍സിക്ക് പിന്തുണ നല്‍കില്ല -ജഗന്‍ മോഹന്‍ പറഞ്ഞു.

എന്‍.ആര്‍.സിയെ പിന്തുണക്കില്ലെന്ന് ഉപമുഖ്യമന്ത്രി അസ്മത്ത് ബാഷാ ശൈഖ് ബെപാരി നേരത്തെ പറഞ്ഞിരുന്നു. തന്നോട് ആലോചിച്ച ശേഷമാണ് ഈ പ്രസ്താവന നടത്തിയതെന്ന് ജഗന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top