താനിത് വരെ സിനിമയില്‍ നഗ്നരംഗങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്ന് പ്രശസ്ത ഹോളിവുഡ് നടി കെയ്റ നൈറ്റ്ലി. അത്തരം രംഗങ്ങളില്‍ ബോഡി ഡബിള്‍ ചെയ്യുകയായിരുന്നു. ‘ആഫ്റ്റര്‍മാത്’ എന്ന പുതിയ ചിത്രത്തിലെ നഗ്നരംഗങ്ങള്‍ ബോഡി ഡബിള്‍ വഴി ചെയ്തതാണെന്നും നടി പറഞ്ഞു.
സിനിമയില്‍ ഇതു വരെ നഗ്നയായി അഭിനയിച്ചിട്ടില്ല. ഞാന്‍ ഏറ്റവും അവസാനം അഭിനയിച്ച ചിത്രത്തില്‍ ( ദ് ആഫ്റ്റര്‍ മാത്ത്) ബോഡി ഡബിള്‍ ചെയ്തിരുന്നു. അതിനു ശേഷമാണ് സെക്സ് സീനുകളുടെ കാര്യത്തില്‍ ഫൈനല്‍ അപ്രൂവല്‍ നല്‍കിയത്. എന്റെ ക്ലോസില്‍ അക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.” കെയ്റ പറയുന്നു. ഞാന്‍ ചായ കുടിക്കാനായി പുറത്തു പോയപ്പോഴാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്.’. കെയ്റ കൂട്ടിച്ചേര്‍ത്തു.