കൊല്‍ക്കത്ത: ഐപിഎല്‍ 2020 സീസണിലേക്കുള്ള താരലേലത്തില്‍ റെക്കോര്‍ഡ് തുക നല്കി ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമിന്‍സിനായി ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റലും മത്സരിച്ച് രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ ഡല്‍ഹിയും ബാഗ്ലൂരുമാണ് കമിന്‍സിനായി മത്സരിച്ച് ലേലം വിളിച്ചത്. 14 കോടി രൂപവരെ ഇരു ടീമും മത്സരിച്ച് വിളിച്ചശേഷമാണ് 15.5 കോടി നല്കി കമിന്‍സിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. 10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് മാക്സ്വെല്ലിനെ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്സിനെ ഡല്‍ഹി ക്യാപിറ്റല്‍ 1.50 കോടി നല്കി സ്വന്തമാക്കി. ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ സാം കറന് 5.50 കോടി രൂപ നല്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)