തൃശൂര്‍: മരോട്ടിച്ചാല്‍ സ്വദേശിയായ കര്ഷകന് ഔസേപ്പ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കടം എഴുതിത്തളളാനുളള നടപടിക്ക് ബന്ധപ്പെട്ട ബാങ്കിന് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ലീഡ് ബാങ്ക് മാനേജര്‍ വഴിയാണ് നിര്‍ദ്ദേശം നല്‍കിയത്.
കാര്‍ഷിക വായ്പകളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് ബാങ്കുകള്‍ നോട്ടീസ് അയക്കുന്നതായുളള പരാതി പരിശോധിക്കുന്നതിന് ഡിസംബര്‍ 19 ന് ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും കളക്ടര്‍ അറിയിച്ചു.