Latest News

ജാമിയ മിലിയ അക്രമസംഭവങ്ങള്‍; 10 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 10 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായത് സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളല്ലെന്നാണ് റിപ്പോര്‍ട്ട്. അക്രമം നടത്തിയ തദ്ദേശവാസികളായ ചിലരാണ് അറസ്റ്റിലായതെന്നാണ് സൂചന.

അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിടിയിലായവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നാണ് പോലീസ് പറയുന്നത്. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ആരും അറസ്റ്റിലായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top