ഡല്‍ഹി: ജാമിയ മിലിയ സംഘര്‍ഷത്തില്‍ ഏഴ് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആസിഫ് ഖാനും പ്രതിപ്പട്ടികയിലുണ്ട്. ഇടതു വിദ്യാര്‍ത്ഥി സംഘടന ഐസയുടെ നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്.
ജാമിയ മിലിയ അക്രമസംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. ഹര്‍ജിയുമായി ആദ്യം സമീപിക്കേണ്ടത് ഹൈക്കോടതിയെന്ന് സുപ്രീംകോടതി. ജാമിയ വിഷയത്തില്‍ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ചീഫ് ജസ്റ്റിസ്.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 10 പേര് അറസ്റ്റില്‍. അറസ്റ്റിലായത് സമരത്തില്‍ പങ്കെടുത്ത വിദ്യാര്ഥികളല്ലെന്നാണ്...