Kerala

ദേശീയ സ്‌കൂള്‍ കായികമേള; കേരളം ചാമ്പ്യന്‍മാര്‍

ന്യൂഡല്‍ഹി: ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന് തുടര്‍ച്ചയായ 20-ാം കിരീടം. 273 പോയിന്റ് നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. 247 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തെത്തി. ഹരിയാനയാണ് 241 പോയിന്റോടെ മൂന്നാം സ്ഥാനത്ത്. സീനിയര്‍ വിഭാഗത്തില്‍ കേരളം എട്ട് സ്വര്‍ണവും 6 വെള്ളിയും 10 വെങ്കലവും സ്വന്തമാക്കി. ഞായറാഴ്ച നടന്ന റിലേയില്‍ കേരളം രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും സ്വന്തമാക്കിയതോടെയാണ് കിരീടം ഉറപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top