ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ ബിജെപിക്കെതിരെ തിരിഞ്ഞ് പ്രധാന സഖ്യകക്ഷിയും ബില്ലിനെ പിന്തുണക്കുകയും ചെയ്തിരുന്ന അസം ഗണ പരിഷത്ത്(എജിപി). പൗരത്വ ബില്ലിനെ എതിർക്കാനും വിവാദപരമായ നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കാനും തീരുമാനിച്ചു. ശനിയാഴ്ച ചേർന്ന മുതിർന്ന നേതാക്കളുടെ നിർണ്ണായക യോഗത്തിലായിരുന്നു തീരുമാനം.