തെലങ്കാന കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. കേസിലെ പ്രതികള്‍ മുമ്പ് ഏതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോയത് ഉയര്‍ന്ന ഉദ്യോഗസ്ഥരെന്ന് തെലങ്കാന സര്‍ക്കാര്‍. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി അറിയിച്ചു. നടപടി എടുത്തില്ലെങ്കില്‍ ഇടപ്പെടുമെന്നും ജനങ്ങള്‍ക്ക് സത്യം അറിയേണ്ടതുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. ഇത് വിശ്വാസ്യതയുടെ വിഷയമാണ്. പോലീസ് നടപടിയില്‍ അന്വേഷണം വേണമെന്നും കോടതി അറിയിച്ചു.
തെലങ്കാന കേസ് സുപ്രീംകോടതിയില്‍; പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം; ജനങ്ങള്‍ക്ക് സത്യം അറിയണമെന്ന് കോടതി
By
December 12, 2019 11:29 am