Breaking News

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍; മഹാരാഷ്ട്ര ഹര്‍ജിയില്‍ വാദം തുടങ്ങി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നു. കോടതിയില്‍ ഇതു സംബന്ധിച്ച വാദം തുടങ്ങി. ജസ്റ്റീസ് എന്‍.വി.രമണ, ജസ്റ്റീസ് അശോക് ഭൂഷണ്‍, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിനു വേണ്ടി കപില്‍ സിബലാണ് ആദ്യം വാദമുഖങ്ങള്‍ ഉന്നയിക്കുന്നത്. അവധി ദിവസം കോടതിയെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം എന്ന ക്ഷമാപണത്തോടെയാണ് കപില്‍ സിബല്‍ വാദം തുടങ്ങിയത്. അത് കാര്യമാക്കേണ്ടതില്ല എന്ന് ജസ്റ്റീസ് എന്‍.വി.രമണ മറുപടി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കപില്‍ സിബല്‍ ഉന്നയിച്ചത്.

മുഖ്യമന്ത്രിയാകാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ ക്ഷണിച്ച രീതി ശരിയായില്ലെന്നു സിബല്‍ ഉന്നയിച്ചു. ഗവര്‍ണര്‍ ചട്ടംലംഘിച്ച് മുന്‍വിധിയോടെ പ്രവര്‍ത്തിച്ചു. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത് ചട്ടങ്ങള്‍ ലംഘിച്ച്. ഗവര്‍ണര്‍ പക്ഷപാതപരമായി പെരുമാറുന്നെന്നും കപില്‍ സിബല്‍  പറഞ്ഞു.  അതേസമയം ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കരുതെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ  മുകുള്‍ റോഹത്ഗിയോ  ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്യാനാകില്ലെന്നും മുകുള്‍ റോഹത്ഗിയോ പറഞ്ഞു. 




Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top