ദില്ലി: പൗരത്വ ബില്ലിനെതിരെ മുസ്ളീം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. മുസ്ലീം ലീഗ് നേതാക്കളടക്കം കോടതിയില്‍ നേരിട്ടെത്തിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ലീഗിലെ നാല് എംപിമാരാണ് ഹര്‍ജി സമര്‍പ്പിക്കാന്‍ നേരിട്ടെത്തിയത്.പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ്, നവാസ് കാനി എന്നീ പാര്‍ലമെന്റ് അംഗങ്ങളാണ് ഹര്‍ജി സമര്‍പ്പിച്ചത്
രാജ്യം മുഴുവന്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതായും അതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജി നല്കാന് എംപിമാര്‍ നേരിട്ടെത്തിയതെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി മാധ്യമങ്ങളോട് വ്യക്തമാക്കി.