ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ വടക്ക് കിഴക്കന്‍ മേഖലയ്ക്കെതിരെയുള്ള ക്രിമിനല്‍ ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്ക് കിഴക്കിനെ വംശീയമായി തുടച്ചുനീക്കാനുള്ള ശ്രമംകൂടിയാണിതെന്നും രാഹുല്‍ വ്യക്തമാക്കി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
പൗരത്വ ഭേദഗതി ബില്‍ വടക്ക് കിഴക്കന്‍ മേഖലയ്ക്കെതിരെയുള്ള ക്രിമിനല്‍ ആക്രമണം: രാഹുല്‍ ഗാന്ധി
By
December 11, 2019 12:10 pm