കൊച്ചി: ലൂയി ഫിലിപ്പിന്റെ പുതിയ ഷോറൂം അങ്കമാലിയില്‍ തുറന്നു. ദേശിയപാത ബൈപാസില്‍
കൂരന്സ് അനെക്സിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. വിവിധ പ്രായത്തിലുള്ളവര്‍ക്കുള്ള വസ്ത്രങ്ങള്‍ ഷോറൂമില്‍ ലഭ്യമാണ്. ലൂയി ഫിലിപ്പില്‍ ഫോര്‍മല്‍, സെമി ഫോര്‍മല്‍ തുടങ്ങി കസ്റ്റമേഴ്സിന് ഇണങ്ങിയ എല്ലാ വസ്ത്രങ്ങളും ലഭ്യമാണ്. സ്യൂട്ട്സ്, ഷര്‍ട്ട്, ജീന്‍സ്, ടീ ഷര്‍ട്ട് തുടങ്ങി എല്ലാതരം വസ്ത്രങ്ങളും ഷോറൂമില്‍ നിന്നും ലഭിക്കും. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും ലൂയി ഫിലിപ്പിന്റെ ബ്രാന്‍ഡ് ഉപയോഗിക്കുന്നവരില്‍ ഒരാളാണെന്ന് ഷോറൂം ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎല്‍എ പറഞ്ഞു.
വസ്ത്രമെടുക്കാന്‍ ആദ്യം എത്തുന്ന 200 പേര്‍ക്ക് 1000 രൂപയുടെ ഓഫറും ഷോറൂമില്‍ എത്തുന്ന എല്ലാ കസ്റ്റമേഴ്സിന് 500 രൂപയുടെ ഓഫറും ലഭ്യമാണ്. ലിയോ ഗോള്‍ഡ് ജ്വല്ലറി ഉടമ ലിയോ, നക്ഷത്ര ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഉടമ വിനു, ലൂയി ഫിലിപ്പ് ഷോറൂമില്‍ നിന്ന് ജമാല്‍, സിജി, ബിജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആദ്യ വില്‍പ്പന മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹി പോളച്ചന് നിര്‍വഹിച്ചു.