Business

വയനാടിന്റെ ജനനായകന്റെ മനസ്സും വയറും നിറച്ച് വില്‍ട്ടണ്‍ റെസ്‌റ്റോറന്റ്

കാഴ്ചകളുടെ സ്വര്‍ഗഭൂമിയായ  വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ ഹൃദയഭാഗത്ത്, രുചിയേറുന്ന വിഭവങ്ങള്‍ ഒരുക്കി കാത്തിരിക്കുന്ന വില്‍ട്ടണ്‍ റെസ്‌റ്റോറന്റിന്  നാടിന്റെ ജനനായകന്റെ മനസ്സും വയറും നിറച്ചൊരു കഥ പറയാനുണ്ട്. രാഹുല്‍ ഗാന്ധി എംപിയ്ക്ക് സ്വന്തം മണ്ഡലം ആതിഥേയത്വം അരുളുമ്പോള്‍ ഭക്ഷണം ഒരുങ്ങുന്നത് വില്‍ട്ടണ്‍ റെസ്‌സ്‌റ്റോറന്റിലാണ്. തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് തുടങ്ങി അനുഭവിച്ചറിയുന്ന ഭക്ഷണത്തിന്റെ രുചി നുകരാന്‍ ഇത് നാലാം തവണയാണ് രാഹുല്‍ ഗാന്ധി വില്‍ട്ടണില്‍ എത്തുന്നത്.

വില്‍ട്ടണ്‍ റെസ്‌സ്റ്റോറന്റില്‍ ഒരുക്കുന്ന വയനാടന്‍ രുചിയും ഹോസ്പിറ്റാലിറ്റിയും രാഹുല്‍ ഗാന്ധിയെ അത്രകണ്ട് ആകര്‍ഷിച്ചെന്നു തന്നെ പറയാം. ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി ഇന്നലെ വില്‍ട്ടണില്‍ എത്തിയപ്പോള്‍ ചിക്കന്‍, മീന്‍ വിഭവങ്ങളും ബസുമതി റൈസ്, സ്വീറ്റ് കോണ്‍ വെജ് സൂപ്പ്, അഫ്ഗാനി കബാബ്, തണ്ടൂരി റൊട്ടി തുടങ്ങിയവയാണ് കഴിച്ചത്.

ആദ്യഘട്ട പ്രചരണത്തിനായി വയനാട്ടില്‍ എത്തിയപ്പോള്‍ ഒരുക്കിയ ഭക്ഷണത്തിന് അല്‍പ്പം എരിവ് കൂടിയതിനാല്‍ അത് പരിഹരിച്ചാണ് പിന്നീട് ഭക്ഷണം വിളമ്പിയത്. കേരള സദ്യയും നാലിനം പായസത്തിനും പുറമെ ചിക്കന്‍, മട്ടന്‍, മീന്‍ എന്നിവയുടെ വിവിധ വിഭവങ്ങളുമുണ്ടായിരുന്നു. വയനാട്ടിലെ ഭക്ഷണം വളരെ ഇഷ്ടമായെന്നും അവിയലിന്റെ രുചി ഒന്നു വേറെ തന്നെയാണെന്നും ഭക്ഷണത്തിന് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഭക്ഷണം തയ്യാറാക്കിയ ഹോട്ടല്‍ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്ത ശേഷമാണ് അന്ന് രാഹുല്‍ മടങ്ങിയത്.

സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍ഐസിയുടെ സമീപം സ്ഥിതി ചെയ്യുന്ന വില്‍ട്ടണ്‍ റെസ്‌സ്‌റ്റോറന്റ് വയനാട്ടിലെ ആഡംബര ഹോട്ടലുകളില്‍ ഒന്നാണ്. വയനാടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്ന വിദേശികളും സ്വദേശികളും വില്‍ട്ടണിന്റെ ആതിഥേയത്വം സ്വീകരിച്ച് മനസ്സ് നിറച്ചാണ് മടങ്ങുന്നത്. ദാവൂദും എന്‍ എച്ച് സത്താറുമാണ് വില്‍ട്ടണ്‍ റെസ്‌സ്റ്റോറന്റിന്റെ അമരക്കാര്‍.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top