ഉത്തർപ്രദേശിൽ യുവതിക്ക് നേരെ വീണ്ടും ക്രൂരത.വിവാഹ ചടങ്ങിൽ നൃത്തം നിറുത്തിയതിനു യുവതിയെ വെടിവച്ചു വീഴ്ത്തി.മുഖത്ത് വെടിയേറ്റ് യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.
ഗ്രാമത്തലവൻ സുധീർ സിംഗ് പട്ടേലിന്റെ മകളുടെ വിവാഹ ചടങ്ങുകൾക്ക് ഇടയിലാണ് സംഭവം. നൃത്തം ചെയ്തുകൊണ്ടിരുന്ന 25കാരി നൃത്തം അവസാനിപ്പിച്ചതോടെ വേദിക്ക് താഴെ മദ്യപിച്ചു നിന്നിരുന്ന ആളാണ്നൃത്തം നിർത്തിയാൽ വെടി വയ്ക്കുമെന്ന് പറഞ്ഞ് തോക്കെടുക്കുന്നത്.അടുത്ത് നിൽക്കുന്ന ആളും അപ്പോൾ പറയുന്നതും വിഡിയോയിൽ കേൾക്കാം. സഹോദരാ വയ്ക്ക് വെടി എന്ന് പറയുന്നതും, യുവതിയുടെ നേർക്ക് ബുള്ളറ്റ് പാഞ്ഞു വരുന്നതും ഒപ്പമാണ്. യുവതിയുടെ മുഖത്താണ് വെടിയേറ്റത്. യുവതി ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ജീവനോട് മല്ലിട്ട് കിടക്കുകയാണ്. വിവാഹത്തിൽ പങ്കെടുത്ത വെടിവച്ച ആളെ ഇത് വരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞതുമില്ല.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിലും മൊബൈലിലും സൗജന്യമായി നേടാം:
https://chat.whatsapp.com/
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ വാർത്തകളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്തും ന്യൂസ് ഡെസ്കിൽ നിന്നുള്ള വാർത്തകൾ നിങ്ങൾക്ക് ലഭിക്കും: