കല്‍പ്പറ്റ: വയനാട് ബത്തേരിയില്‍ പാമ്പു കടിയേറ്റു മരിച്ച വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന്റെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച രാഹുല്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വയനാട് എംപിയായിരുന്ന എം ഐ ഷാനവാസ് അനുസ്മരണ പരിപാടിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് സംബന്ധിക്കുന്നുണ്ട്. ഷാനവാസിന്റെ വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം പന്നിക്കോട് മുക്കം, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ മറ്റ് പരിപാടികള്‍. ശനിയാഴ്ച കൊച്ചിയിലെത്തുന്ന രാഹുല്‍ വൈകുന്നേരം 6.30ന് അമ്പലമുകളില്‍ റിഫൈനറി ഗേറ്റിനു മുന്നില്‍ സംസാരിക്കും. ബിപിസിഎല്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു നടക്കുന്ന സമരപരമ്പരയുടെ ഭാഗമായാണ് രാഹുല്‍ എത്തുന്നത്. മറ്റന്നാള്‍ രാത്രിയോടെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങും.
പാമ്പു കടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു
By
December 6, 2019 1:53 pm