Latest News

പ്രതികളെ വെടിവെച്ചു കൊന്ന സംഭവം: നീതിക്ക് ഒരിക്കലും പകവീട്ടാനാവില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന നടപടിയെ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നീതിക്ക് ഒരിക്കലും പകവീട്ടാനാവില്ലെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചു. സ്ത്രീ സുരക്ഷ ഒരുക്കേണ്ടത് ജുഡീഷറിക്കു പുറത്തെ കൊലപാതകങ്ങള്‍ കൊണ്ടല്ല. പരിഷ്‌കൃത സമൂഹം ചെയ്യുന്നതുപോലെ നമ്മള്‍ നമ്മുടെ ഓരോ പൗരന്റെയും ജീവിതവും അന്തസും എങ്ങനെയാണ് സുരക്ഷിതമാക്കുക. 2012 ഡല്‍ഹി സംഭവത്തിനു ശേഷം നിര്‍മിച്ച ശക്തമായ സ്ത്രീ സുരക്ഷ നിയമങ്ങള്‍ എന്തുകൊണ്ടാണ് ശരിയായ രീതിയില്‍ നടപ്പാക്കതെന്നും യെച്ചൂരി ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top