തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സയ്ക്ക് പോകുമ്പോള്‍ ആര്‍ക്കും പ്രത്യേക ചുമതലയില്ലെന്ന് പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം എം.വി.ഗോവിന്ദന്. പാര്‍ട്ടി സെന്റര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. പാര്‍ട്ടി നിലവിലുള്ളത് പോലെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ തുടര്‍ ചികിത്സയ്ക്ക് പോകുമ്പോള്‍ കോടിയേരി അവധിയെടുത്ത് മാറിനില്‍ക്കേണ്ടതില്ലെന്ന് നേതൃതലത്തില്‍ ധാരണയിലെത്തിയിരുന്നു. കോടിയേരിയെ സെക്രട്ടറിസ്ഥാനത്തു നിലനിര്‍ത്തിക്കൊണ്ട് ദൈനംദിന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സെക്രട്ടേറിയറ്റ് അംഗങ്ങളില്് ആര്‍ക്കെങ്കിലും ഏകോപനച്ചുമതല നല്്കിയേക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിലും മൊബൈലിലും സൗജന്യമായി നേടാം:
https://chat.whatsapp.com/