Breaking News

സിപിഎം പ്രവർത്തന റിപ്പോർട്ട് പ്രതിനിധികൾ അംഗീകരിച്ചുവെന്ന് കോടിയേരി

കൊച്ചി:സിപിഐഎം പ്രവർത്തന റിപ്പോർട്ട് പ്രതിനിധികൾ അംഗീകരിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭൂരിപക്ഷ ജനങ്ങളുടെ പാർട്ടിയാക്കി മാറ്റാൻ കഴിഞ്ഞില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം തയാറാകണമെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെ നടന്ന പൊതു ചർച്ചയിൽ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്.

ഇടത് സർക്കാർ നയം ചില പൊലീസ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്ന് പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. പൊലീസ് നടപടികളിൽ പാർട്ടി ഇടപെടണമെന്നും വിവിധ ജില്ലകളിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു. കണ്ണൂർ, തിരുവനന്തപുരം, ഇടുക്കി, തുടങ്ങിയ ജില്ലകളിൽ നിന്നാണ് രൂക്ഷ വിമർശനം ഉയർന്നത്.

ഇപ്പോള്‍ അവതരിപ്പിച്ച നയരേഖ സിപിഎമ്മിന്റെതാണ്. അതിന്റെ കോപ്പി ഘടകക്ഷികള്‍ക്ക് നല്‍കും. അതിന് ശേഷം നടക്കുന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ നടപ്പാക്കും. നയരേഖയില്‍ കൂട്ടിച്ചേര്‍ക്കേണ്ട ചില കാര്യങ്ങളും ചില പ്രതിനിധികള്‍ ഉന്നയിച്ചിട്ടുണ്ട്. അതില്‍ പ്രധാനമായും വന്നത് കാര്‍ഷിക മേഖല ശക്തിപ്പെടുത്തണമെന്നതാണ്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ സേന രൂപീകരിക്കണം. കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതോടൊപ്പം വിപണന സംവിധാനം ഉണ്ടാക്കണം. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും സഹകരണമേഖലയും യോജിച്ച്‌ കാര്‍ഷിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണം.

പട്ടയം ലഭിക്കാത്തവരുടെ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണം. നിരവധി മലയോരകര്‍ഷകര്‍ക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. ഇടുക്കിയില്‍ പട്ടയം കിട്ടാത്തവര്‍ക്ക് അത് ലഭിക്കുന്നതിനാണ് പ്രത്യേക പ്രാധാന്യം നല്‍കണം. പുറമ്ബോക്കുകളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്ന കാര്യത്തില്‍ പ്രത്യേകപരിഗണന ഉണ്ടാകണം. കാര്‍ഷിക മേഖലയില്‍ വന്യമൃഗങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കണമെന്നും ചില പ്രതിനിധികള്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു

ജലസംരക്ഷണവും ജലസ്രാതസുകളുടെ നവീകരണവും പ്രധാനമായി കാണണം. പരമ്ബരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുളള പദ്ധതി ഉണ്ടാകണം. ടൂറിസം മേഖലയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതി വേണം. അത്തരം കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യം ഉണ്ടാക്കണം.

തേട്ടം മേഖലയിലെ പ്രശ്‌നം അതിസങ്കീര്‍ണമാണ്. അവരുടെ കൂലി, താമസകേന്ദ്രം എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചയും സമ്മേളനത്തിലുണ്ടായി. തോട്ടം മേഖലയില്‍ ഒരു ഡയറക്ടേററ്റ് ഉണ്ടാക്കണമെന്നും ചില പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നോക്കുകൂലി വാങ്ങുന്നത് വ്യക്തിപരമായ കുറ്റകൃത്യമാണ്. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. നോക്കുകൂലിക്ക് പാര്‍ട്ടിയുടെ അംഗീകാരമില്ല. ഒരുതരത്തിലും അത് പ്രോത്സാഹിപ്പിക്കരുതെന്നും കോടിയേരി പറഞ്ഞുു

പൊലീസിനെ സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ വന്ന രീതിയില്‍ വിമര്‍ശനം സമ്മേളനത്തില്‍ ഉണ്ടായിട്ടില്ല. എല്‍ഡിഎഫിന് ഒരു പൊലീസ് നയം ഉണ്ട്. അത് ജനപക്ഷസൗഹൃദമാണ്. അതില്‍ പാളിച്ചകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തും. പൊലീസിനെ ഇടതുനയമല്ല പഠിപ്പിക്കേണ്ടത്. ഗവണ്‍മെന്റിന്റെ നയം നടപ്പിലാക്കുകയാണ് പൊലീസ് ചെയ്യേണ്ടത്. പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ഒറ്റപ്പെട്ട പാളിച്ചകള്‍ എല്ലായ്‌പ്പോഴും ഉണ്ടായിട്ടുണ്ട്. നിയമലംഘനം നടത്തുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top