കോട്ടയ്ക്കല്‍:സ്കൂൾ വിദ്യാർഥിനിയുടെ ബാഗിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. രാവിലെ സ്കൂളിലേക്ക് പോകാനായി ബാഗ് തുറന്നപ്പോൾ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. തെന്നലയിലെ യൂപി വിദ്യാർഥിനിയാണ് ഭാഗ്യം കൊണ്ട് രക്ഷപെട്ടത്.
ബുധനാഴ്ച സ്കൂള്‍വിട്ടുവന്ന കുട്ടി ബാഗ് മുറിയില്‍വെച്ച് കളിക്കാന്‍ പോയിരുന്നു. വീടിനകത്ത് കയറിക്കൂടിയ പാമ്പ് ആ സമയത്ത് ബാഗിലേക്ക് കയറിയതാകാനാണ് സാധ്യതയെന്ന് കുട്ടിയുടെ പിതാവ് അലവിക്കുട്ടി വള്ളിക്കാടന് പറഞ്ഞു.
സംഭവമുണ്ടായപ്പോള്‍ത്തന്നെ സ്കൂളില്‍പ്പോയി അന്വേഷിച്ചിരുന്നുവെന്നും സ്കൂളില്‍വെച്ച് പാമ്പ് ബാഗില്‍ കയറാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും അലവിക്കുട്ടി പറഞ്ഞു.
https://www.facebook.com/keralavisiononline/