Breaking News

ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

തൃശൂര്‍: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. നടിയുടെ പരാതിയിലെ ആരോപണങ്ങള്‍ പോലീസ് ശരിവെച്ചു. രണ്ട് പേരുടെ ജാമ്യത്തില്‍ ശ്രീകുമാര്‍ മേനോനെ വിട്ടയച്ചു. നന്മ ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. അടുത്തയാഴ്ച എല്ലാ തെളിവുകളും ഹാജരാക്കും.

ശ്രീകുമാറില്‍നിന്നും വധഭീഷണിയുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നുണ്ടെന്നും മഞ്ജു പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top