ന്യൂഡല്‍ഹി: രാജ്യത്ത് സവാള വില ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സവാള ഇറക്കുമതി ചെയ്യും. തുര്‍ക്കിയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നും കൂടുതല്‍ സവാള ഇറക്കുമതി ചെയ്യും. നാഫെഡ് വഴി കര്‍ഷകരില്‍ നിന്ന് സവാള സംഭരിക്കും. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വിതരണം ചെയ്യും. അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതലയോഗത്തിലാണ് തീരുമാനം.
വിപണിയില്‍ കൃത്യമായ നിരീക്ഷണത്തിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ഭക്ഷ്യ പൊതുവിതരണമന്ത്രാലയം നോട്ടീസ് അയച്ചു.