Kerala

പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി ഇരട്ടക്കൊല നടത്തിയ പ്രതിയെ കവര്‍ച്ചയ്ക്കിടെ പിടികൂടി

തൃശൂര്‍: പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി ഇരട്ടക്കൊല നടത്തിയ പ്രതിയെ കവര്‍ച്ചയ്ക്കിടെ പിടികൂടി. തമിഴ്‌നാട് വില്ലുപുരം വാന്നൂര്‍ കോട്ടക്കരയില്‍ ശരവണ (54) നെയാണ് പോലീസ് പിടികൂടിയത്. കേരളത്തില്‍ മാത്രം ഇയാള്‍ 60 കവര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 2001 ഓഗസ്റ്റ് 30ന് ആയിരുന്നു സയനൈഡ് കൊലപാതകം ഇയാള്‍ നടത്തിയത്. ഭാര്യയുടെ കുടുംബത്തോടുള്ള പക തീര്‍ക്കാനാണ് ശരവണന്‍ ഈ പദ്ധതി എടുത്തത്. സ്വര്‍ണപ്പണിക്കാരനായതിനാല്‍ സയനൈഡിന്റെ ഉപയോഗം കൃത്യമായി അറിയാമായിരുന്നു. വില്ലുപുരം സവേര പാളയത്തെ ഭാര്യവീട്ടിലെത്തിയ ശേഷം പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി ഭാര്യാപിതാവ് ആദിമുളാചാരിക്കും ഭാര്യയുടെ സഹോദരീപുത്രിക്കും നല്‍കി ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top