റാഞ്ചി: ഝാര്‍ഖണ്ഡിലെ ബിജെപി നേതാവും വക്താവുമായ പ്രവീണ്‍ പ്രഭാകര്‍ പാര്‍ട്ടി വിട്ടു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിയിലാണ് ചേർന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണം. ഈ മാസം 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നള നിയോജക മണ്ഡലത്തില്‍ നിന്ന് പ്രവീണ്‍ പ്രഭാകര്‍ ജനവിധി തേടും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രവീണ്‍ പ്രഭാകര്‍ ഓള് ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ (എ.ജെ.എസ്.യു) സ്ഥാപക അംഗം കൂടിയാണ്.