തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്നത് ആള്ക്കൂട്ടാക്രമണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കണ്ണൂര്‍ മോഡല്‍ വാടക കൊലയാളികളെ വളര്‍ത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകള്‍ മാറി. ക്രൂരവും പ്രാകൃതവുമായി നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്ത് സംഭവം നടന്നാലും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ സഹായത്താല്‍ ഗുണ്ടകളും അക്രമികളും തങ്ങുന്ന ഇടമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മാറിയെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
യൂണിവേഴ്സിറ്റി കോളേജില്‍ നടന്നത് ആള്ക്കൂട്ടാക്രമണമെന്ന് മുല്ലപ്പള്ളി
By
November 30, 2019 11:54 am