Latest News

45 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്; നല്‍കിയത് 25 ലക്ഷത്തിന്റെ കരാര്‍; ആരോപണം തള്ളി ഷെയ്ന്‍

കൊച്ചി: ഡബ്ബിങ് സമയത്ത് 20 ലക്ഷം കൂടുതല്‍ ആവശ്യപ്പെട്ടെന്ന നിര്‍മാതാക്കളുടെ പരാതിയില്‍ പ്രതികരണവുമായി ഷെയ്ന്‍ നിഗം. ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ 20 ലക്ഷം രൂപകൂടി വേണമെന്ന് ഷെയ്ന്‍ നിഗം ആവശ്യപ്പെട്ടെന്ന് ഉല്ലാസം സിനിമയുടെ നിര്‍മ്മാതാവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുന്‍കൂര്‍ തരാതിരുന്നിട്ടും താന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നുവെന്നും ഷെയ്ന്‍ പ്രതികരിച്ചു.

എന്നാല്‍ പ്രതിഫലം ചോദിച്ചപ്പോള്‍ മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്റെ കരാര്‍ കാണിച്ചു. ഇത് ഉപയോഗിച്ചാണ് തനിക്കെതിരെ ഇപ്പോഴത്തെ ആരോപണമെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കി.  25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാര്‍ ഒപ്പിട്ടതെന്നും എന്നാല്‍ ഷെയ്ന്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിര്‍മ്മാതാക്കള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top