Breaking News

പെരുമ്പാവൂരില്‍ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിന് ശേഷം

കൊച്ചി: പെരുമ്പാവൂരില്‍ കടമുറിക്കു മുന്നില്‍ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിന് ശേഷം. സ്ത്രീയെ വലിച്ചിഴച്ച് ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി. പത്തിലേറെ തവണ തൂമ്പ കൊണ്ട് തലയ്ക്കടിച്ചു. ബോധം നഷ്ടമായ സ്ത്രീയെ ബലാത്സംഗം ചെയ്തു. മരണമുറപ്പിച്ച ശേഷം പ്രതി കടന്നുകളയുകയായിരുന്നു. ഇന്ന് രാവിലെയാണ് കടമുറിയോട് ചേര്‍ന്ന് നഗ്‌നമായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടത് നാടോടി സ്ത്രീയാണെന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശിനി ദീപയുടേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ അസം സ്വദേശിയായ ഉമര്‍ അലിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top