കാസർഗോഡ്: 60 -ാമത് സ്കൂള്‍ കലോത്സവം തുടങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. കാഞ്ഞങ്ങാട് കലോത്സവ വേദികളും പന്തലുകളും പൂര്‍ണസജ്ജമായി കഴിഞ്ഞു. കലോത്സവ നഗരി അവസാനവട്ട ഒരുക്കത്തിലാണ്. നാളെ രാവിലെ ഒന്‍പതുമണിക്ക് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കലോത്സവം ഉദ്ഘാടനം ചെയ്യും. നാലു ദിനരാത്രങ്ങള്‍ കാഞ്ഞങ്ങാടിനെ ഉത്സവഭരിതമാക്കും. ഹരിതചട്ടം പൂര്‍ണ്ണമായും നടപ്പിലാക്കിയായിരിക്കും കലോത്സവം നടക്കുക എന്ന് സംഘാടകര്‍ പറഞ്ഞു. ഇത്തവണത്തെകലോത്സവം 28 വേദികളിലായാണ് നടക്കുന്നത്. ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി സംഘാടകസമിതിക്കു കൈമാറും.
കലോത്സവ റിപ്പോര്‍ട്ടിങ്ങിനായി കേരളവിഷന് ടീം കാഞ്ഞങ്ങാട് പൂര്‍ണ്ണസജ്ജരായി കഴിഞ്ഞു. കലോത്സവത്തിന്റെ തത്സമയ സംപ്രേക്ഷണം കേരളവിഷന് മൂവീസ് ചാനലിലും കേരളവിഷന് ഓണ്‍ലൈന്‍, കേരളവിഷന് ലൈവ് തുടങ്ങിയ ഫേസ്ബുക്ക് പേജിലും നാളെമുതല്‍ ലഭ്യമാകും.
കലാമാമാങ്കത്തിന് കാഞ്ഞങ്ങാടൊരുങ്ങി; ഒപ്പം കേരളവിഷനും /വീഡിയോ
By
November 27, 2019 4:39 pm