Kerala

മുളക് സ്‌പ്രേ ആക്രമണം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

കൊച്ചി: ശബരിമല കയറാന്‍ തൃപ്തി ദേശായിക്കൊപ്പം പുറപ്പെടാനൊരുങ്ങിയ ബിന്ദു അമ്മിണിക്കു നേരെ മുളക് സ്‌പ്രേ അടിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടികളും അറിയിക്കാന്‍ ഡിജിപിക്കു കമ്മീഷന്‍ നിര്‍ദേശം നല്‍കി. എറണാകുളത്തെ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍വച്ചാണ് ബിന്ദു അമ്മിണിക്കു നേരെ ആക്രമണമുണ്ടായത്. കമ്മീഷണര്‍ ഓഫീസില്‍നിന്ന് ഇടയ്ക്കു പുറത്തേക്കിറങ്ങിയ ബിന്ദു അമ്മിണിയുടെ നേരേ പ്രതിഷേധക്കാരില്‍ ഒരാള്‍ മുളകു സ്‌പ്രേ പ്രയോഗിച്ചു. ബുന്ദുവിനു നേരേ മുളകു സ്‌പ്രേ പ്രയോഗിച്ച ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top