നടി ഗെഹ്ന വസിഷ്ട്ടിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി റിപ്പോർട്ട്.ഗുരുതര പ്രമേഹ രോഗിയായ ഗെഹ്ന മുംബൈയിലെ രക്ഷ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സുഖംപ്രാപിച്ചുവരികയാണ് . നടിയെ വെന്റിലേറ്ററ്ററിൽ നിന്ന് മാറ്റി .സുഖം പ്രാപിക്കാൻ നടിക്ക് മൂന്ന് നാല് ദിവസം ആവശ്യമാണ്, ഗ്ലൂക്കോസിന്റെ അളവ്, ഹൃദയമിടിപ്പ്, മറ്റ് സുപ്രധാന പാരാമീറ്ററുകൾ എന്നിവ കൃത്യമായി നിരീക്ഷിച്ചതിന് ശേഷം ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞേക്കും, ഗെഹ്നയുടെ ക്ലിനിക്കൽ അവസ്ഥയെയും ഫലങ്ങളെയും ആശ്രയിച്ച്, ആശുപത്രി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ഒരു വെബ്സീരിസിന്റെ ഷൂട്ടിങ്ങിനിടക്കാണ് ഗെഹ്നക്ക് ഹൃദയാഘാതമുണ്ടായത്,ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .
നടി ഗെഹ്ന വസിഷ്ടിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
By
November 25, 2019 3:03 pm