Kerala

കനകമല ഐഎസ് യോഗം: ആറു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വെറുതെ വിട്ടു

കൊച്ചി: കണ്ണൂരിലെ കനകമലയില്‍ ഐഎസുമായി ചേര്‍ന്ന് ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി രഹസ്യ യോഗം ചേര്‍ന്ന കേസില്‍ 6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കൊച്ചി എന്‍ഐഎ കോടതിയാണ് വിധി പറഞ്ഞത്. മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലന്‍, സ്വാഫാന്‍, സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ ആറാം പ്രതിയായ ജാസിമിനെ വെറുതെവിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേര്‍ക്കെതിരെയും കോടതി യുഎപിഎ വകുപ്പും ചുമത്തി.

ആദ്യ കുറ്റപത്രത്തില്‍ 8 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതില്‍ ഷജീര്‍ ഒളിവിലാണ്. ഒളിവിലായ ഷജീര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്.  ഏഴു പ്രതികള്‍ക്കുള്ള ശിക്ഷയാണ് എന്‍ഐഎ കോടതി ഇന്ന് വിധിച്ചത്. 2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐഎസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് കേസ്. കലാപലക്ഷ്യത്തോടെ കേരളത്തില്‍ ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ പ്രതികള്‍ ആസൂത്രണം നടത്തിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top