വയനാട്: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയില്‍ ഞായറാഴ്ച രാത്രിയാണ് മാവോയിസ്റ്റുകളെത്തിയത്. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ഇവര്‍ ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് ആഹ്വാനം. തമിഴ് ഭാഷയിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും മാവോയിസ്റ്റുകള്‍ക്കായി പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തു.
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ബാനറുകളും പോസ്റ്ററുകളും പതിച്ചു
By
November 25, 2019 10:40 am