14,000ത്തിലധികം ആടുകളുമായി പോവുകയായിരുന്ന ചരക്കു കപ്പല്‍ റൊമാനിയ തീരത്തുവെച്ച് മറിഞ്ഞു. കപ്പലിനു സമീപത്തുകൂടെ നീന്തുന്നതായി കണ്ടെത്തിയ 32 ആടുകളെ സുരക്ഷാ സേന രക്ഷപ്പെടുത്തി. കൂടുതല്‍ ആടുകള്‍ മുങ്ങിമരിച്ചിട്ടുണ്ടാകാം എന്ന് കരുതുന്നു. കരിങ്കടല്‍ തീരത്തെ തെക്ക്-കിഴക്കന്‍ നഗരമായ കോണ്‍സ്റ്റാനിയയ്ക്ക് സമീപമുള്ള മിഡിയ തുറമുഖം വിട്ട് പോകുമ്പോഴാണ് ക്യൂന്‍ ഹിന്ദ് എന്ന പേരുള്ള കപ്പല്‍ അപകടത്തില്‍പെട്ടത്.
സിറിയന്‍ പൗരന്മായ 22 ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്തി. ഇതിനകംതന്നെ കുറച്ചു ആടുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് കോണ്‍സ്റ്റാനിയയിലെ അടിയന്തര സേവനങ്ങളുടെ വക്താവ് സ്റ്റോയിക്ക അനാമരിയ പറഞ്ഞു.