Latest News

ഒരു നടൻ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു; തിരക്കിലാണെന്ന് പറഞ്ഞ്, അയാളെ കാണുമ്പോള്‍ ഒഴിവാകാറാണ് പതിവ്‌: രാകുല്‍ പ്രീത് സിംഗ്


ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ നായികയാണ് രാകുല്‍ പ്രീത് സിംഗ്. അടുത്തിടെ തന്റെ കരിയറിലെ നിരവധി കാര്യങ്ങള്‍ താരം തുറന്ന് പറഞ്ഞിരുന്നു.
തെലുങ്കിൽ സൂപ്പർ ഹിറ്റായ ​ഗീതാ ​ഗോവിന്ദത്തിലെ നായികാ വേഷം ചെയ്യാതിരുന്നതിൻെറ കാരണം നടി  വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ മറ്റൊരു തുറന്നു പറച്ചിലാണ് രാകുൽ നടത്തിയിരിക്കുന്നത്. കൂടെ അഭിനയിച്ച ഒരു നടൻ തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായാണ് രാകുൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 

ഒരു നടൻ തന്നോട് വളരെ മാന്യമായ രീതിയിലായിരുന്നു പ്രണയാഭ്യര്‍ഥന നടത്തിയതെന്നും എന്നാല്‍ തനിക്ക് അതില്‍ താൽപര്യം തോന്നിയില്ലെന്നും രാകുല്‍ മറുപടി പറഞ്ഞു. ഇക്കാര്യം താന്‍ സുഹൃത്തിനോട് പറഞ്ഞിരുന്നെന്നും പിന്നീട് അയാള്‍ വരുമ്പോള്‍ താന്‍ തിരക്കിലാണെന്ന് പറഞ്ഞ് ഒഴിവാകാറാണ് പതിവെന്നും രാകുല്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top