ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിനെ അവരോധിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കും. ഇരുകൂട്ടര്‍ക്കും വേണ്ടി പ്രമുഖ അഭിഭാഷകര്‍ ഹാജരാകും. പ്രതിപക്ഷ സഖ്യത്തിന് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും അഭിഷേക് മനു സിംഗ്വിയും ഹാജരാകും. മഹാരാഷ്ട്രയിലെ ബിജെപി ഘടകത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോഹത്ഗിയോ ഹരീഷ് സാല്വേയോ ഹാജരാകുമെന്നാണ് വിവരം.
മഹാരാഷ്ട്രയിലെ ഭരണം: ഇരുകൂട്ടര്‍ക്കും വേണ്ടി പ്രമുഖ അഭിഭാഷകര്‍ ഹാജരാകും
By
November 24, 2019 11:26 am