ലതീഹാർ : മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ലതീഹാറില്‍ ചന്ദ്വ പോലീസ് സ്റ്റേഷന് പരിധിയില്‍ വെള്ളിയാഴ്ച രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിൽ എഎസ്ഐ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്.
പട്രോളിംഗ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നുവെന്നും, ഒരു പോലീസുകാരന് പ്രാഥമിക കൃത്യത്തിന് പുറത്തുപോയതിനാല്‍ രക്ഷപ്പെട്ടുവെന്നും പോലീസ് അറിയിച്ചു.