ജയ്പൂർ :രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ന്യായാധിപനാകാനൊരുങ്ങി ജയ്പൂരിലെ മായങ്ക് പ്രതാപ് സിംഗ്. 2018 ൽ നടന്ന ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ വിജയം നേടി ഇരുപത്തിയൊന്നുകാരനായ മായങ്ക് ചരിത്രംകുറിച്ചു.
ജുഡീഷ്യൽ സർവീസ് പരിക്ഷക്കുവേണ്ട ഏറ്റവും കുറഞ്ഞ പ്രായം ഇരുപത്തിമൂന്നു വയസാണ്. എന്നാൽ രാജസ്ഥാൻ ഹൈക്കോടതി ജുഡിഷ്യൽ സർവീസ് പരിക്ഷക്കുവേണ്ട ഏറ്റവും കുറഞ്ഞ പ്രായം ഇരുപത്തിയൊന്നായി ചുരുക്കുകയായിരുന്നു .രാജസ്ഥാൻ ഹൈക്കോടതി പ്രായം കുറച്ചതുകൊണ്ടാണ് തനിക്കു പരീക്ഷ എഴുതുവാൻ സാധിച്ചതെന്നും,അതുകൊണ്ടുതന്നെ ഇത് തന്റെ ഏറ്റവും വലിയ നേട്ടമാണെന്നും മായങ്ക് പ്രതാപ് സിംഗ് പ്രതികരിച്ചു .
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപനാകാനൊരുങ്ങി മായങ്ക് പ്രതാപ് സിംഗ്
By
November 22, 2019 1:30 pm