Latest News

കഴിഞ്ഞ 3 വര്‍ഷം വിദേശരാജ്യങ്ങളിലേക്ക് പറക്കാന്‍ പ്രധാനമന്ത്രി ചെലവാക്കിയത് 255 കോടി രൂപ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മൂന്നു വര്‍ഷം വിദേശരാജ്യങ്ങളിലേക്ക് പറക്കാന്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ചെലവായത് 255 കോടി രൂപ. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത്. 2016-17 വര്‍ഷത്തില്‍ 76.27 കോടിയും 2017-18 വര്‍ഷത്തില്‍ 99.32 കോടിയുമാണ് മോദി യാത്രയുടെ ചാര്‍ട്ടേഡ് വിമാനത്തിനായി സര്‍ക്കാര്‍ ചെലവാക്കിയത്. തൊട്ടടുത്ത വര്‍ഷം 79.91 കോടി രൂപ ചെവഴിച്ചെന്നും മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞു. 2016-17ല്‍ ഹോട്ട്‌ലൈന്‍ സൗകര്യങ്ങള്‍ക്കായി 2,24,75,451 രൂപയും 2017-18 ല്‍ 58,06,630 രൂപയുമാണ് ചെലവഴിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top