Latest News

ഇന്ത്യയുടെ 47-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റീസായി എസ് എ ബോബ്‌ഡെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

 

ഡല്‍ഹി: സുപ്രീംകോടതിയുടെ നാല്‍പത്തിയേഴാമത് ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30 ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലികൊടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാര്‍, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍, സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞക്ക് ശേഷം സുപ്രീംകോടതിയിലെത്തി ജസ്റ്റിസ് ബോബ്‌ഡേ ചുമതലയേല്‍ക്കും. 2021 ഏ​പ്രി​ല്‍ 23 വ​രെ​യാ​ണ് ജ​സ്റ്റീ​സ് എസ് എ  ബോബ്‌ഡേ​യു​ടെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി. 2012 ല്‍ ​മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്നു ബോബ്‌ഡെ. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top