ഇടുക്കി: വാഗമണ്‍ ഉളുപ്പുണിയില്‍ വിനോദ സഞ്ചാരികളുമായി പോയ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് 7 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ യുവതിയുടെ നില ഗുരുതരമാണ്. എറണാകുളത്തു നിന്നുമെത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. ബേസില്‍ (50), സെബാസ്റ്റ്യന്‍ (50), എല്‍ദോസ് (27), അഞ്ചു (26), വിനി (28), വിനു (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വിനുവിന്റെയും പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വാഗമണ്ണില്‍ വീണ്ടും ജീപ്പ് അപകടം; 7 വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്
By
November 15, 2019 5:19 pm