Breaking News

ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പോലീസിന് വീഴ്ച്ച പറ്റിയെന്ന് ഫാത്തിമയുടെ അച്ഛന്‍

ഐഐടിയില്‍  മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ ഫാത്തിമയുടെ അച്ഛന്‍. ഫാത്തിമയുടെ മുറി സീല്‍ ചെയ്യുന്നതില്‍ പോലീസിന് വീഴ്ച്ച പറ്റി. ആത്മഹത്യാകുറിപ്പ് എഫ് ഐ ആറിനൊപ്പം വെച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് ലഭിച്ചില്ലെന്നും ഫാത്തിമയുടെ അച്ഛന്‍ പറഞ്ഞു. ഐഐടി അധികൃതരുടെ ഭാഗത്ത് നിന്നും സഹായം ലഭിച്ചില്ല. തൂങ്ങിമരിച്ച കയര്‍ എവിടെയാണെന്ന് വ്യക്തതയില്ല. കൊന്നതാണോ മരിച്ചതാണോ എന്ന് കണ്ടെത്തണം. സുദര്‍ശന്‍ പത്മനാഭനെതിരെ ഫാത്തിമ മുമ്പും പരാതി പറഞ്ഞിട്ടുണ്ട്. ഇനിയൊരു കുട്ടിക്കും ഈ ഗതി ഉണ്ടാക്കരുതെന്ന് ഫാത്തിമയുടെ അച്ഛന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top