തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള കോണ്‍ഗ്രസ് സഖ്യത്തില്‍ വിയോജിപ്പ് അറിയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസ് നിലപാടിന് യോജിച്ചതല്ലെന്നും, ബിജെപിയുമായും ശിവസേനയുമായുള്ള ബന്ധം കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിനെ അനുനയിപ്പിച്ച് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി, ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മുല്ലപ്പള്ളി എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.
വിഎം സുധീരനും കോണ്‍ഗ്രസ്-ശിവസേന സഖ്യത്തിന് എതിര്‍പ്പുമായി രംഗത്തെത്തിയട്ടുണ്ട്. ബിജെപിയും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.