Latest News

മഹാരാഷ്ട്രയിലേത്‌ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളില്‍ അമ്പരന്ന് കോണ്‍ഗ്രസ്. വെള്ളിയാഴ്ച രാത്രി വൈകിയും ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ ചര്‍ച്ചകളിലായിരുന്നു. മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ സംസ്ഥാനത്ത് നടന്നത് രാജ്യംകണ്ട ഏറ്റവും വലിയ നാടകീയ നീക്കങ്ങളിലൊന്നായിരുന്നു.  സം​ഭ​വം  ശ​ര​ദ് പ​വാ​ര്‍ അ​റി​ഞ്ഞു ത​ന്നെ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു​വെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. മഹാരാഷ്ട്രയില്‍ നടന്നത് രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വന്‍  ചതിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് പാര്‍ട്ടികളും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അന്തിമ രൂപം നല്‍കാന്‍ ചര്‍ച്ചകള്‍ വച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top