ദുരന്തം വിതരച്ച് ബുൾ ബുൾ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലും ഒഡീഷയിലുമായി ബുൾബുൾ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ട്ടം. പത്ത് പേർ മരിച്ചു.15 പേർക്ക് പരുക്കേറ്റു. 21 ലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. പശ്ചിമ ബംഗാളിൽ വൈദ്യുതി ,ഗതാഗത സംവിധാനങ്ങൾ പുനസ്ഥാപിക്കാനുള്ള പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
പശ്ചിമ ബംഗാൾ തീരംവിട്ട ബുൾബുൾ ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെയാണ് ബംഗ്ലാദേശ് തീരത്ത് വീശിയത്. 5000 വീടുകൾ തകർന്നു. 2 ലക്ഷം ഹെക്ടർ കൃഷി നശിച്ചു.