Breaking News

കെ​പി​സി​സി​യു​ടെ പു​നഃ​സം​ഘ​ട​നാ പ​ട്ടി​ക ഹൈ​ക്ക​മാ​ന്‍​ഡി​ന് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​യു​ടെ പു​നഃ​സം​ഘ​ട​നാ പ​ട്ടി​ക ഹൈ​ക്ക​മാ​ന്‍​ഡി​ന് കൈ​മാ​റി. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ് പ​ട്ടി​ക കൈ​മാ​റി​യ​ത്. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, കെ.​സു​ധാ​ക​ര​ന്‍, വി.​ഡി.​സ​തീ​ശ​ന്‍, തമ്പാനൂര്‍ ര​വി എ​ന്നി​വ​രെ​യാ​ണ് പ​ട്ടി​ക​യി​ല്‍ വ​ര്‍​ക്കിം​ഗ് പ്ര​സിഡന്റുമാ​രു​ടെ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്.

ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്ക് സി.​പി.​മു​ഹ​മ്മ​ദ്, കെ.​കെ.​കൊ​ച്ചു​മു​ഹ​മ്മ​ദ്, കെ.​പി.​അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​വ​രി​ലൊ​രാ​ളെ ഹൈ​ക്ക​മാ​ന്‍‌​ഡ് തെ​ര​ഞ്ഞെ​ടു​ക്കും. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് 50 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് വ​നി​ത​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

ഇരട്ട പദവി ഒഴിവാക്കി കൊണ്ടുള്ള പുതിയ കമ്മറ്റിയാണ് മുല്ലപ്പള്ളി ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇരട്ടപ്പദവി നല്‍കികൊണ്ടുള്ള ലിസ്റ്റാണ് കൈമാറിയിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top