കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പില്‍ നിന്ന് മാവോവാദി ബന്ധം സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകളും, മാവോവാദി ഭരണഘടനയുമാണ് ലാപ്ടോപ്പില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
നവംബര്‍ ഒന്നിനാണ് അലന് ഷുഹൈബിനെയും, താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളുമടക്കം പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് പൊലീസ് യു.എ.പി.എ ചുമത്തിയത്.