Breaking News

ബിജെപി ബന്ധം ഉപേക്ഷിച്ച് ശിവസേന; കേന്ദ്രമന്ത്രി സഭയിലെ ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു

മഹാരാഷ്ട്ര: ബിജെപിയുമായുളള ബന്ധം ഉപേക്ഷിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന. അതിന് മുന്നോടിയായി കേന്ദ്രമന്ത്രി, സഭയിലെ ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു.  സഖ്യത്തിന് ശിവസേന എന്‍ഡിഎ വിടണമെന്നായിരുന്നു എന്‍സിപി ഉപാധി. സഖ്യത്തിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് പിന്തുണ കൂടി വേണം. കോണ്‍ഗ്രസ് പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ സജീവം.

മഹാരാഷ്ട്രയിൽ സഖ്യത്തിന് എൻഡിഎ ബന്ധം ഉപേക്ഷിക്കണമെന്നും കേന്ദ്രമന്ത്രിസഭയിൽനിന്ന് പിൻമാറണമെന്നും എൻസിപി, ശിവസേനയോട് ആവശ്യപ്പെട്ടിരുന്നു. കാൽ നൂറ്റാണ്ട് നീണ്ട ബിജെപി ബന്ധം പൂർണമായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണ് ശിവസേനയുടെ പുതിയ നീക്കം.

പ്രതിപക്ഷത്തിന്റെ പിന്തുണ സംബന്ധിച്ചു നിർണായകമായ രണ്ട് കൂടിക്കാഴ്ചകൾ ഇന്ന് നടക്കും. സേനാ തലവൻ ഉദ്ധവ് താക്കറെ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിലെത്തി ചർച്ച നടത്തും. ശിവസേനയെ പിന്തുണ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയെ കാണും. ഉദ്ധവുമായുള്ള ചർച്ച അനുകൂലമായാൽ പവാർ ഇന്നുതന്നെ ഡൽഹിയിലെത്തി സോണിയ ഗാന്ധിയെ കണ്ടേയ്ക്കും. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top