Breaking News

മലയാളി വിദ്യാര്‍ത്ഥിനിയെ ഐ.ഐ.ടി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ: മലയാളി വിദ്യാര്‍ത്ഥിനിയെ മദ്രാസ് ഐ.ഐ.ടി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫിനെ(19)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ആത്മഹത്യ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.


ഫാത്തിമ ആദ്യമായിട്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്ന സങ്കടവും പരീക്ഷകളിലെ കുറഞ്ഞ മാര്‍ക്കുമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ് സെപ്തംബര്‍ 22 ന് പാലക്കാട് സ്വദേശിയായ ഓഷ്യന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ എസ്. ഷഹല്‍ കോര്‍മാത്ത് ആത്മഹത്യ ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top